നമ്മള്‍ എല്ലാവരും മനസ്സ് വെച്ചാല്‍ സുബിനക്ക് ഡോക്ടര്‍ ആവാം !! സഹായിക്കാമോ

നമ്മള്‍ എല്ലാവരും മനസ്സ് വെച്ചാല്‍ സുബിനക്ക് ഡോക്ടര്‍ ആവാം !! സഹായിക്കാമോ ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിക്ക് മുന്നില്‍ എം.ബി.ബി.എസ്. സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഓട്ടോ ഡ്രൈവറുടെ മകളായ സുബിന. ചവറ സ്വദേശി സുബിനയ്ക്ക് കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജിലാണ് അഡ്മിഷന്‍ ലഭിച്ചത്. എന്‍ട്രന്‍സ് കോച്ചിങ് പോലുമില്ലാതെ സ്വന്തമായി പഠിച്ചാണ് സുബിന എന്‍ട്രന്‍സ് പാസായത്. നീറ്റിന് 2700 റാങ്ക് ലഭിച്ചു. പ്രവേശനം ലഭിച്ചത് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍. എന്നാല്‍ ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ ഈ കുടുംബത്തിന് കഴിയില്ല. സുമനസുകള്‍ കനിഞ്ഞാല്‍ സാധാരണകുടുംബത്തിലെ ഈ പെണ്‍കുട്ടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും