വാട്സപ്പില്‍ അയച്ച മെസേജും ഫോട്ടോയും വീഡിയോയും ഇനി ഡിലീറ്റ് ചെയ്യാം !!!

വാട്സപ്പില്‍ അയച്ച മെസേജും ഫോട്ടോയും വീഡിയോയും ഇനി ഡിലീറ്റ് ചെയ്യാം !!! ഒരാള്‍ക്ക് അയക്കേണ്ട മെസേജുകള്‍ മാറി വേറെ ആര്‍ക്കോ അയയ്ക്കുക. അയക്കാന്‍ ഉദ്ദേശമേ ഇല്ലാതിരുന്ന തരം ഇമോട്ടിക്കോണുകള്‍ കൈ തട്ടി അയച്ചു പോവുക.. എത്ര തവണ പറ്റിയിട്ടുണ്ട് അബദ്ധം മെസേജ് പോയിക്കഴിഞ്ഞ് തലയില്‍ കൈവച്ച് ഇരിക്കാനേ ഇത്രയും കാലം പറ്റിയിരുന്നുള്ളൂ. എന്നാലിനി ഇങ്ങനെ പോവുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാം. അതിനായുള്ള പ്രത്യേക ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പേരില്‍ വാട്സാപ്പ് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ ഉപയോഗിച്ച് മെസേജ് അയച്ച ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ മെസേജ് ലഭിക്കുന്ന ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടും